ആര്‍ എസ് എസ് സ്കൂളുകളില്‍ മുസ്ലിം കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു; കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 30 ശതമാനം വര്‍ദ്ധന

ആര്‍ എസ് എസ് സ്കൂളുകളില്‍ മുസ്ലിം കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു; കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 30 ശതമാനം വര്‍ദ്ധന

അലഹബാദ്| JOYS JOY| Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (16:20 IST)
ഉത്തര്‍പ്രദേശില്‍ ആര്‍ എസ് എസ് നടത്തുന്ന സ്കൂളുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചു. സംസ്ഥാനത്ത് 1, 200 ആര്‍ എസ് എസ് സ്കൂളുകളിലായി 7, 000 ത്തോളം മുസ്ലിം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഗ്രാമീണമേഖലയില്‍ നിന്നുള്ളവരാണ്.
വിദ്യാര്‍ത്ഥികള്‍ ശ്ലോകങ്ങളും ഭജന്‍ മന്ത്രങ്ങളും ചൊല്ലണമെന്ന നിര്‍ദ്ദേശം സ്കൂളുകളിലെ മുസ്ലിം വിദ്യാര്‍ത്ഥികളും പാലിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളിലാണ് മുസ്ലിം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ദ്ധന ഉണ്ടായിരിക്കുന്നത്. പഠനത്തിലും കലാ കായിക ഇനങ്ങളിലും മുസ്ലിം വിദ്യാര്‍ത്ഥികള്‍ മുന്നിലാണെന്നും ആര്‍ എസ് എസ് വ്യക്തമാക്കുന്നു. ബി ജെ പി അധികാരത്തില്‍ എത്തിയതിനു ശേഷമാണ് ഈ മാറ്റമെന്നാണ് ആര്‍ എസ് എസ് പറയുന്നത്.

ഹൈന്ദവ ദര്‍ശനങ്ങള്‍ പാലിക്കുന്ന ആര്‍ എസ് എസ് സ്കൂളുകളില്‍ വേദമന്ത്രങ്ങള്‍ക്കു പുറമേ സൂര്യ നമസ്കാരത്തോടെയും വന്ദേമാതരം ആലാപനത്തോടെയുമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. അടുത്തകാലത്ത് വിദ്യാഭാരതി സ്കൂളില്‍ എട്ട് മുസ്ലിം അധ്യാപകരെ നിയമിച്ചതായും നിരീക്ഷകന്‍ ചിന്താമണി സിംഗ് അറിയിച്ചു.

ആര്‍ എസ് എസ് സ്കൂളുകളിലെ
വിദ്യാഭ്യാസത്തിലെ ഗുണമേന്മയാണ് മുസ്ലിം മാതാപിതാക്കളെ തങ്ങളുടെ കുട്ടികളെ ആ സ്കൂളുകളിലേക്ക് അയയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. ആര്‍ എസ് എസ് മുസ്ലിംവിരുദ്ധമോ ഏതെങ്കിലും മതത്തിന് എതിരോ അല്ലെന്നും ആര്‍ എസ് എസ് വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :