ന്യൂഡല്‍ഹി|
സജിത്ത്|
Last Modified വെള്ളി, 17 ജൂണ്‍ 2016 (13:38 IST)
ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കായി രാജസ്ഥാനില്‍ പത്ത് ലക്ഷം കാക്കി പാൻറുകൾ തയ്യാറാകുന്നു. 91 വര്‍ഷം പഴക്കമുളള തങ്ങളുടെ യൂണിഫോം മാറ്റാനൊരുങ്ങുകയാണെന്ന് മാര്‍ച്ചില്‍ ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധി സഭാ യോഗത്തില്‍ ആര്‍ എസ് എസ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അവരുടെ യൂണിഫോമായ കാക്കി നിക്കറുകള്‍ക്ക് പകരമായി കാക്കി പാൻറുകൾ തയ്യാറാക്കുന്നത്.
ഇതിനായി ബില്‍വാരയിലേയും രാജസ്ഥാനിലേയും ടെക്സ്റ്റയില്‍ കമ്പനിക്ക് പത്ത് ലക്ഷം പാൻറുകൾക്കാണ് ആര്‍ എസ് എസ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. രാജസ്ഥാനിലെ അകോല ടൗണില്‍ നാല്‍പ്പതോളം തയ്യല്‍ക്കാരാണ് ആര്‍ എസ് എസിനായുളള പാൻറുകൾ തയ്ച്ചുക്കൊണ്ടിരിക്കുന്നത്. വരുന്ന ഒക്ടോബറില്‍ ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ നേതൃത്വത്തില്‍ ചേരുന്ന ആര്‍ എസ് എസ് സമ്മേളനത്തിന് മുമ്പായി പതിനായിരം കാക്കി പാൻറുകൾ തയ്ച്ച് നല്‍കുമെന്ന് എസ് എസിനായുളള യൂണിഫോം തയ്യാറാക്കുന്ന ജയ്പ്രകാശ് കച്ച്‌വ അറിയിച്ചു.
കാക്കി നിക്കറുകള്‍ യൂണിഫോമായി ഉപയോഗിക്കുന്നതുമൂലം യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിന് കഴിയാതെ വരുന്നുണ്ടെന്ന് പ്രതിനിധി സഭകളിൽ അഭിപ്രായം ഉയർന്നിരുന്നു. ഈ അഭിപ്രായവും യോഗയും സുര്യനമസ്‌കാരവും പരിശീലിക്കാനുളള സൗകര്യവും കണക്കിലെടുത്താണ് കാക്കി നിക്കറില്‍ നിന്നും കാക്കി പാൻറ്സിലേക്ക് മാറുന്നതിനായി ആര്‍ എസ് എസ് നേതൃത്വം തീരുമാനിച്ചത്.