മലപ്പുറം|
aparna shaji|
Last Modified ഞായര്‍, 5 ജൂണ്‍ 2016 (10:05 IST)
കേരളത്തിലെ മുസ്ലീം ജനവിഭാഗത്തിനിടയില്‍ കാലങ്ങളായുള്ള അഭിപ്രായ വ്യത്യാസങ്ങളെ ഊതിവീര്‍പ്പിച്ച് വിഭാഗീയവത്കരിച്ച് അതിന്റെ മറവില്‍ ഒരു കൂട്ടം ആളുകളെ സംഘപരിവാര്‍ ആലയത്തിലേക്ക് കൊണ്ടെത്തിക്കാൻ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ശ്രമിക്കുന്നുവെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ചന്ദ്രിക ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്.
വ്യക്തിപരമായ വലിയ താൽപ്പര്യങ്ങൾക്കും സംഘടനാപരമായ ചെറിയ താൽപ്പര്യങ്ങൾക്കും കാന്തപുരം സംഘപരിവാറുമായി കൂട്ടുചേർന്നു പ്രവർത്തിക്കുന്നു. മഞ്ചേശ്വരമത്തടക്കം ബി ജെ പിക്ക് വേണ്ടി വോട്ടുമറിച്ചു. സംഘപരിവാറിന് വേണ്ടി ഒരു മുസ്ലിം പണ്ഡിതന്‍ ഇത്രയും തരംതാഴ്ന്നത് ആദ്യമെന്നും മജീദ് ലേഖനത്തില്‍ പറയുന്നു.
ഒരൊറ്റ സമുദായമായി നില്‍ക്കുന്ന ഇന്ത്യയിലെ മുസ്ലീംങ്ങളെ ഭിന്നിപ്പിക്കാന്‍ നരേന്ദ്ര മോദി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന തരത്തിലാണ് കാന്തപുരത്തിന്റെ പ്രവര്‍ത്തനമെന്ന് തെളിവ് സഹിതം ബോധ്യപ്പെട്ടതായും കെപിഎ മജീദ് പറയുന്നു. കാന്തപുരത്തിന്റെ നികൃഷ്ട നീക്കങ്ങള്‍ക്കെതിരെ സമുദായം ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കെപിഎ മജീദ് കുറിക്കുന്നു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം