ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്നുമുതല്‍; മോഡിസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (11:24 IST)
വിവിധ വിഷയങ്ങളില്‍ മോഡി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍നില്‍ക്കുന്നതിനിടെ മാതൃസംഘടനയായ ആര്‍‌എസ്‌എസിന്റെ സമന്വയ ബൈഠക്കിന് ഇന്ന് തുടക്കം. യോഗത്തിനായി ആര്‍എസ്എസ്-ബി.ജെ.പി നേതാക്കള്‍ ബുധനാഴ്ച മുതല്‍ മൂന്നുദിവസം ഡല്‍ഹിയില്‍ സമ്മേളിക്കും. ആര്‍‌എസ്‌സിനു പുറമെ സംഘപരിവാറിലെ മുഴുവന്‍ സംഘടനകളുടെയും ഏകോപന യോഗമാണ് സമന്വയ ബൈഠക്. മധ്യപ്രദേശ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള മധ്യാഞ്ചല്‍ ഭവനിലാണ് ബിജെപി-ആര്‍എസ്എസ് നേതൃയോഗം നടക്കുന്നത്.

സംഘപ്രിവാറ് സംഘടനകളിലെ പ്രത്യേക പ്രതിനിധികള്‍ ഉളപ്പെടെ 118പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. കേന്ദ്ര മന്ത്രിമാരും, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സമ്മേളനത്തില്‍ എത്തുമെന്നാണ് വിവരം.
ഗുജറാത്തിലെ പട്ടേല്‍ സംവരണ സമരം, ഭൂമിയേറ്റെടുക്കല്‍ നിയമം, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ സമരം, ജാതി സെന്‍സസ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.

സാമ്പത്തികമാന്ദ്യത്തിന്റെ അകമ്പടിയുള്ള വിലക്കയറ്റം, അതിര്‍ത്തിയിലെ സംഘര്‍ഷം തുടങ്ങിയവ ചര്‍ച്ചചെയ്യപ്പെടുന്ന മറ്റു വിഷയങ്ങളാണ്. അതേസമയം, സര്‍ക്കാറിന്റെ പ്രവര്‍ത്തനം അവലോകനംചെയ്ത് തീരുമാനങ്ങളെടുക്കാന്‍ ഉദ്ദേശിച്ച് വിളിച്ച യോഗമല്ല നടക്കുന്നതെന്ന് ആര്‍.എസ്.എസ് വക്താവ് മന്‍മോഹന്‍ വൈദ്യ വിശദീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :