പട്‌ന|
VISHNU.NL|
Last Modified വ്യാഴം, 22 മെയ് 2014 (15:59 IST)
ബിഹാറിലെ ജെഡിയു സര്‍ക്കാരിന് ആര്‍ജെഡി നിരുപാധിക
പിന്തുണ പ്രഖ്യാപിച്ചു. പുതിയ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയുടെ നേതൃത്വത്തിലുള്ള ജെഡിയു സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് നേരിടാനിരിക്കേയാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പിന്തുണ പ്രഖ്യാപിച്ചത്.
ബിജെപിയുമായി സഖ്യമുപേക്ഷിച്ചതിനെ തുടര്‍ന്ന് ബീഹാറില്‍ ജെഡിയുവിന് സഭയില്‍ നാമമാത്രമായ ഭൂരിപക്ഷമെ ഉണ്ടായിരുന്നുള്ളു. ഇതിനിടെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്തതൊടെ മുഖ്യമന്ത്രി സഥാനത്തു നിന്ന് നിതീഷ് കുമാര്‍ രാജി വച്ചിരുന്നു.
തുടര്‍ന്ന് മുഖ്യമന്ത്രിയായി ജിതന്‍ റാം മഞ്ജി അധികാരമേല്‍ക്കുകയായിരുന്നു. ആര്‍ജെഡിക്കും തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്.