മലങ്കര ഓര്‍ത്തഡോക്സ് സഭ ബിജെപിയെ പിന്തുണയ്ക്കും: മാര്‍ യൂലിയോസ് മെത്രാപോലീത്ത

മസ്ക്കറ്റ്| VISHNU.NL| Last Modified ബുധന്‍, 21 മെയ് 2014 (17:52 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ ബിജെപി സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചേക്കുമെന്ന് പറഞ്ഞ് മലങ്കര ഓര്‍ത്തഡോക്സ് സഭ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്ത രംഗത്ത്.

ഗുജറാത്തില്‍ മുസ്ലിം, ക്രിസ്ത്യന്‍ സമൂഹങ്ങള്‍ സുരക്ഷിതരാണെന്നും. ഇന്ത്യയിലെ എല്ലാ മതസ്ഥരുടെയും വോട്ട് നേടികൊണ്ടാണ് നരേന്ദ്ര മോഡി അടക്കമുള്ള ബിജെപി സ്ഥാനാര്‍ഥികള്‍ വന്‍ വിജയം നേടിയതെന്നും തനിക്കു മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :