നിതീഷ് രാജിയില്‍ ഉറച്ചുതന്നെ; ബീഹാറിന് പുതിയ മുഖ്യമന്ത്രി

പട്‌ന| VISHNU.NL| Last Modified തിങ്കള്‍, 19 മെയ് 2014 (14:53 IST)
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റ സാഹചര്യത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ നിതീഷ് കുമാറിന്റെ തീരുമാനം അന്തിമമെന്ന് ജെഡിയു അധ്യക്ഷന്‍ ശരത് യാദവ്. രാജി തിരുമാനം നിതീഷ് കുമാര്‍ വീണ്ടും പരിശോധിക്കില്ല.

നിയമസഭയില്‍ പുതിയ നേതാവിനെ പാര്‍ട്ടി ഉടന്‍ തന്നെ തിരഞ്ഞെടുക്കും.
നിയമസഭ പിരിച്ചുവിടാനും വീണ്ടും തിരഞ്ഞെടുപ്പ് നടത്താനും നിതീഷ് ഗവര്‍ണറോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ മോദി തരംഗം ആഞ്ഞടിച്ചതൊടെ തിരഞ്ഞെടുപ്പിനെ നേരിടുന്നത് അബദ്ധമാകും എന്നാണ് പാര്‍ട്ടി കരുതുന്നത്.

പാര്‍ട്ടിയിലെ ഒരു വിഭാഗം എം എല്‍ എമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, രാജി തീരുമാനം പുനപരിശോധിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. 40 സീറ്റുകളുള്ള ബിഹാറില്‍ വെറും രണ്ട് എം പിമാരെ മാത്രമേ ജെ ഡി യുവിന് കിട്ടിയുള്ളു.

അതേസമയം ബി ജെ പി 22 ഉം അവരുടെ സഖ്യകക്ഷിയായി മത്സരിച്ച എല്‍ജെപി ആറ് സീറ്റുകളും നേടിയിരുന്നു. ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനൊപ്പം ചേര്‍ന്ന് സെക്കുലര്‍ മുന്നണിയുണ്ടാക്കി നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു സഖ്യത്തെ പറ്റി തങ്ങള്‍ ആലോചിക്കുന്നില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :