ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ബുധന്‍, 14 മെയ് 2014 (14:23 IST)
സര്‍ക്കാരുണ്ടാക്കാന്‍ ആറുടേയും
പിന്തുണ വേണ്ടെന്ന നിലപാട് തിരുത്തിക്കൊണ്ട് ബിജെപി. ബിജെപിയില്‍ ചേരാന്‍ താത്പര്യമുളളവരെ സ്വാഗതം ചെയ്യുന്നതായും ബിജെപി വാതിലുകള്‍ തുറന്നിട്ടിരിക്കുന്നതായും പാര്‍ട്ടി വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു.
കേവലഭൂരിപക്ഷത്തിന് ആവശ്യമായ 272 സീറ്റുകള്‍ എന്‍ഡിഎ സഖ്യം നേടുമെന്ന് മിക്കഎക്സിറ്റ് പോള്‍ ഫലങ്ങളും പറയുന്നുണ്ടെങ്കിലും സര്‍വേഫലങ്ങളില്‍ 100 സീറ്റുവരെ മാറ്റം വരാമെന്ന മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സഖ്യനീക്കങ്ങള്‍ക്ക് ബിജെപി കരുക്കള്‍ നീക്കുന്നത്.
ഇത്തവണ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുളള തീവ്രശ്രമത്തിലാണ് ബിജെപി. അതിനാലാണ് ഭാവിയില്‍ ബാധ്യതയായേക്കാവുന്ന തരത്തിലുളള സഖ്യങ്ങള്‍ക്കു മുന്നിട്ടിറങ്ങേണ്ട എന്ന നിലപാട് ബിജെപി ഇന്നു മാറ്റിയത്.