മതഭ്രാന്തും വെറുപ്പും അസഹിഷ്‌ണുതയും അസത്യവും ചേർന്ന മഹാദുരന്തം ഇന്ത്യയെ വിഴുങ്ങികൊണ്ടിരിക്കുന്നു: സോണിയഗാന്ധി

അഭിറാം മനോഹർ| Last Modified ശനി, 16 ഏപ്രില്‍ 2022 (16:37 IST)
ബിജെപി‌യ്ക്കും കേന്ദ്ര സർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. രാജ്യത്ത് വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും വൈറസ് പടരുകയാണെന്ന് ഒരു ദേശീയ മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ സോണിയ ഗാന്ധി പറഞ്ഞു.

മതഭ്രാന്തും വെറുപ്പും അസഹിഷ്ണുതയും അസത്യവും ചേര്‍ന്ന ഒരു മഹാ ദുരന്തം ഇന്ത്യയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഇപ്പോഴിത് തടയാനായില്ലെങ്കിൽ പരിഹരിക്കാനാവാത്ത വിധത്തിലുള്ള പരിക്ക് നമ്മുടെ സമൂഹത്തിലുണ്ടാകും. ഇതിനെ ഇനിയും മുന്നോട്ട് പോകാൻ അനുവദിച്ചുകൂടാ.

വ്യാജ ദേശീയതയ്ക്ക് വേണ്ടി സമാധാനവും ബഹുസ്വരതയും ബലികൊടുക്കുന്നത് നോക്കി നില്‍ക്കാനാകില്ല. വിദ്വേഷത്തിന്റെ സുനാമിയാണ് രാജ്യത്തിനകത്ത് നിലനിൽക്കുന്നത്. വിഭജനത്തിന്റേയും വിദ്വേഷത്തിന്റേയും പ്രചാരണം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയേപ്പോലും ബാധിച്ചുവെന്നും സോണിയ ലേഖനത്തിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :