കള്ളപ്പണം: എസ്‌ഐടിക്ക് വിവരം നല്‍കണമെന്ന് റിസര്‍വ് ബാങ്ക്

മുബൈ| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (11:25 IST)
കള്ളപ്പണം കണ്ടെത്താനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിന്(എസ്ഐടി)​ വിവരം നല്‍കണമെന്ന് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും എസ്ഐടിക്ക് ആവശ്യമായ വിവരങ്ങളും രേഖകളും ഏതു സമയത്തും പ്രാപ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.

മുന്‍ ജഡ്ജി എംബി ഷായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചെയര്‍മാന്‍. രാജ്യത്തുനിന്ന് പുറത്തേക്കൊഴുകിയ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജഡ്‌ജിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ച കേസുകളിലും അന്വേഷണം അവസാനിപ്പിച്ച കേസുകളിലും ഇടപെടാന്‍ എസ്എടിക്ക് അധികാരമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :