ഇന്ത്യക്കാര്‍ക്ക് വിദേശത്തേക്ക് അയക്കാവുന്ന പണത്തിന്റെ പരിധി ഉയര്‍ത്തി

മുംബൈ| jibin| Last Modified ചൊവ്വ, 3 ജൂണ്‍ 2014 (16:15 IST)
ഇന്ത്യക്കാര്‍ക്ക് വിദേശത്തേക്ക്
അയക്കാവുന്ന പണത്തിറ്റെ തോത് റിസര്‍വ് ബാങ്ക് ഉയര്‍ത്തി. ഡോളറിനെതിരെ രൂപയുടെ നില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നയം നിലവില്‍ വന്നത്.

നിലവില്‍ 75000 ഡോളറായിരുന്നത് 1,25000 ഡോളറാക്കിയാണ് ഉയര്‍ത്തി. രൂപയുടെ മൂല്യത്തില്‍ തകര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് പരമാവധി തുക 75,000 ഡോളറാക്കി കുറച്ചത്.

വിദേശികള്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും രാജ്യത്തുനിന്നും പുറത്തേക്ക് പോകുമ്പോള്‍ കൈവശം വെക്കാവുന്ന കറന്‍സിയുടെ പരിധി 10,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കി ഉയര്‍ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :