ലോക്ക്ഡൗണിനിടെ അതിഥിതൊഴിലാളികൾ ക്ഷമവെടിഞ്ഞ് നടക്കാൻ തുടങ്ങിയതാണ് പ്രശ്‌നമെന്ന് അമിത് ഷാ

അഭിറാം മനോഹർ| Last Modified വ്യാഴം, 4 ജൂണ്‍ 2020 (12:08 IST)
കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ നാടുകളിലേക്ക് മടങ്ങാനുള്ള സൗകര്യങ്ങൾ കേന്ദ്രം ഒരുക്കുന്നതിനിടയിൽ ചിലർ ക്ഷമക്കെട്ട് നടപ്പുതുടങ്ങിയതാണ് പ്ര‌സ്‌നമായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.തിങ്കളാഴ്ച നെറ്റ്‌വര്‍ക്ക് 18 ടിവി എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിയുമായി നടത്തിയ അഭിമുഖത്തിനിടെയാണ് അമിത് ഷാ ഇത് വ്യക്തമാക്കിയത്.

മെയ് 1 തൊട്ട് കേന്ദ്രം സ്‌പെഷ്യൽ ട്രെയിനുകൾ തുടങ്ങി.ഏപ്രിൽ 20 മുതൽ തന്നെ അടുത്തുള്ള സ്ഥലങ്ങളിലേക്കൊക്കെ ബസ്സുകൾ വഴി കേന്ദ്രം തൊഴിലാളികളെ തിരിച്ചയക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. 41 ലക്ഷം പേരെ ഇത്തരത്തിൽ തിരിച്ചയച്ചു.ഇതുവരെ 4000 ശ്രമിക് ട്രെയിനുകൾ ഓടിക്കഴിഞ്ഞു. എന്നാൽ, ചില തൊഴിലാളികൾക്ക് കാത്തിരിക്കാനുള്ള ക്ഷമയുണ്ടായില്ല. അവർ നടപ്പ് തുടങ്ങി. അവരിൽ പലരെയും അവരുടെ സ്വന്തം നാടുകളോട് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ വരെ കൊണ്ടുവിടുകയാണ് ഞങ്ങൾ ചെയ്തത് അമിത് ഷാ പറഞ്ഞു.

രാജ്യത്ത് മാർച്ച് 25ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചെകിലും മെയ് മാസത്തിൽ മാത്രമാണ് സർക്കാർ കുടിയേറ്റതൊഴിലാളികളെ നാടുകളിലേക്ക് മടക്കാൻ ആരംഭിച്ചത്.പലയിടത്തും ഭക്ഷണം പോലും ലഭ്യമാവാതിരുന്നതിനെ തുടർന്നായിരുന്നു ഗർഭിണികളും പ്രായമായവരുമായ ആളുകൾ കാൽനടയായി സഞ്ചരിച്ചത്. രാജ്യം കണ്ട വലിയ പലായനത്തിൽ 170 പേരുടെ ജീവനാണ് ഇന്ത്യൻ റോഡുകളിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം പൊലിഞ്ഞുപോയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :