ഒഡീഷയില്‍ ട്രക്ക് ഡ്രൈവര്‍ക്ക് ഹെല്‍മറ്റ് വയ്ക്കാത്തതിനു പിഴ

ശ്രീനു എസ്| Last Modified വ്യാഴം, 18 മാര്‍ച്ച് 2021 (12:26 IST)
ഒഡീഷയില്‍ ട്രക്ക് ഡ്രൈവര്‍ക്ക് ഹെല്‍മറ്റ് വയ്ക്കാതെ ട്രക്ക് ഓടിച്ചതിന് 1000 രൂപ പിഴ. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ട്രക്ക് ഡ്രൈവറായ പ്രമോദ് കുമാര്‍ ട്രക്കിന്റെ പെര്‍മിറ്റ് പുതുക്കുന്നതിനായി ആര്‍ ടി ഒ ഓഫീസില്‍ എത്തിയപ്പോഴായിരുന്നു സംഭവം.പെര്‍മിറ്റ് പുതുക്കാനെത്തിയ ഇയാള്‍ക്ക് ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് 1000 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ട ഒരു ചെല്ലാന്‍ ആണു നല്‍കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :