1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur local News

തൃശൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍

Thrissur
തൃശൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍. തിരുവമ്പാടി ശാന്തിനഗര്‍ സ്വദേശി നവീന്‍(40) ആണ് അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷമാണ് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ സുഹൃത്ത് നവീന്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നെന്ന് യുവതി ആത്മഹത്യ കുറിപ്പ് എഴുതിവച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവും നവീനും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ടായിരുന്നു. 
 
വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ നവീന്‍ എത്തി പീഡിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് നടപടിയൊന്നും എടുക്കാതെ കോടതി വഴിയാണ് അറസ്റ്റുണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു. 
അടുത്ത ലേഖനം
ജമ്മുകശ്മീരില്‍ പൊലീസ് ബസിനുനേരെ ഭീകരാക്രമണം; രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു