ന്യൂഡല്‍ഹി|
Last Modified ബുധന്‍, 9 നവംബര്‍ 2016 (11:19 IST)
രാജ്യത്ത്
നിലവിലുള്ള 500,
1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ പുതിയ കറന്‍സികള്‍ ബാങ്കുകളില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍. നോട്ടുകള്‍ പിന്‍വലിക്കുന്ന സാഹചര്യത്തില്‍ പുതിയ നോട്ടുകള്‍ എത്തിക്കാനുള്ള നടപടികള്‍ നേരത്തെ തന്നെ സര്‍ക്കാരും റിസര്‍വ് ബാങ്കും ആരംഭിച്ചിരുന്നു.
വ്യാഴാഴ്ച മുതല്‍ നോട്ടുകളുടെ വിതരണം ബാങ്കുകളില്‍ തുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച ഔദ്യോഗിക നിര്‍ദ്ദേശം ഉടനുണ്ടായേക്കും.
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ 2000 രൂപ നോട്ടുകള്‍ ആയിരിക്കും ആദ്യഘട്ടത്തില്‍ കൂടുതലായും വിതരണം ചെയ്യുക. 2000 രൂപ നോട്ട് ആദ്യമായി പുറത്തിറക്കുന്നതിനാലാണ് ഇത്. 500രൂപയുടെ പുതിയ നോട്ടുകളും ബാങ്കുകളില്‍ എത്തിയിട്ടുണ്ട്. പഴയ
500 രൂപ നോട്ടുകള്‍ തിരികെ എത്തുന്നതിന് അനുസരിച്ച് ആയിരിക്കും
പുതിയ 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുക.