ഹാർഡ് വർക്കേസ്ഴിന്റെ സംസ്ഥാന സമ്മേളനമായിരുന്നു പുലിമുരുകൻ; ടോമിച്ചൻ മുളക്പാടം ദുബായിൽ പുതിയ ബാങ്ക് തുടങ്ങിയെന്ന് ജയസൂര്യ

പുലിമുരുകൻ ഹാട്രിക് ഹിറ്റ്; ടോമിച്ചൻ മുളക്പാടം ദുബായിൽ പുതിയ ബാങ്ക് തുടങ്ങി!

aparna shaji| Last Updated: ശനി, 5 നവം‌ബര്‍ 2016 (13:09 IST)
റെക്കോർഡുകൾ തകർത്തുകൊണ്ട് കുതിക്കുന്ന പുലിമുരുകൻ കാണാൻ ഇപ്പോഴും തീയേറ്ററുകളിൽ തിരക്കാണ്. പല സ്ഥലങ്ങളിലും ഹൗസ് ഫുൾ ഷോകൾ. ഏതായാലും ഒടുവിൽ ജയസൂര്യയും പുലിമുരുകൻ കണ്ടു. ഹാർഡ് വർക്കേസ്ഴിന്റെ സംസ്ഥാന സമ്മേളനമായിരുന്നു പുലിമുരുകനെന്ന് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ലാലേട്ടൻ സ്വകാര്യ അഹങ്കാരമല്ല, പരസ്യമായ അഹങ്കാരം തന്നെയാണെന്ന് ജയസൂര്യ പറയുന്നു.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്നലെയാണ് " പുലിമുരുകൻ " കാണാൻ പറ്റിയത്...ഹാർഡ് വർക്കേഴ്സിന്റെ സംസ്ഥാന സമ്മേളനമായി തോന്നി. വൈശാഖാ... making കണ്ട് അന്തം വിട്ട് പോയി. ലാലേട്ടാ.... ഞങ്ങൾക്ക് ലാലേട്ടൻ സ്വകാര്യ അഹങ്കാരമല്ല, പരസ്യമായ അഹങ്കാരം തന്നെയാണ്. fight ഒക്കെ കണ്ട് ഞെട്ടി തരിച്ച്പ്പോയി. ഉദയേട്ടന്റെ "പൾസ് " അറിഞ്ഞുള്ള എഴുത്തും. ഷാജിയേട്ടൻ ഇനി ആ ക്യാമറ വെച്ച് എന്ത് ചെയ്യും എന്നുള്ള ചോദ്യവുമായി ഇരിക്കണോന്നൊരു Doubt ഉണ്ട്. കാരണം അതിനു മാത്രം പണി എടുത്തിട്ടുണ്ട്. നിർമ്മാതാവ് ടോമിച്ചൻ ദുബായിൽ "Tomichan's Bank" തുടങ്ങി എന്നാണ് കേൾക്കുന്നത്. എന്തായാലും നമുക്ക് അഭിമാനിയ്ക്കാം കേരളത്തിലും ഒരു " പുലി‌ മുരുകൻ " ഇറങ്ങിയതിൽ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :