ബാങ്കുകള്‍ ആശങ്കയില്‍; തിരിച്ചെടുക്കേണ്ടത് 13.6 ലക്ഷം കോടിയുടെ നോട്ടുകള്‍

തിരിച്ചെടുക്കേണ്ടത് 13.6 ലക്ഷം കോടിയുടെ നോട്ടുകള്‍

ന്യൂഡല്‍ഹി| Last Modified ബുധന്‍, 9 നവം‌ബര്‍ 2016 (08:49 IST)
രാജ്യത്ത് 500, രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ബാങ്കുകള്‍ ആശങ്കയില്‍. ഈ നോട്ടുകള്‍ അസാധുവായതോടെ ബാങ്കുകള്‍ തിരിച്ചെടുക്കേണ്ടത് 13.6 ലക്ഷം കോടി രൂപയുടെ കറന്‍സികളെന്നാണ് വിവരം.

രാജ്യത്താകമാനം 17 ലക്ഷം കോടി രൂപയുടെ 1000, രൂപ നോട്ടുകളാണ് ഉള്ളത്. ഇതില്‍, 80 ശതമാനമെങ്കിലും തിരിച്ചെടുക്കാനാണ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. എസ് ബി ഐ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബാങ്കുകള്‍, അസാധുവാക്കിയ നോട്ടുകള്‍ തിരിച്ചെടുക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണ്.

അതേസമയം, ഇടപാടുകളില്‍ കാലതാമസവും തടസ്സവും നേരിട്ടേക്കാമെന്ന മുന്നറിയിപ്പ് ബാങ്കുകള്‍ നല്കുന്നുണ്ട്. രാജ്യത്താകമാനമുള്ള ക്യാഷ് ഡെപ്പോസിറ്റിങ് മെഷീനുകള്‍ വഴി ഇടപാടുകള്‍ ക്രോഡീകരിക്കാനും ശ്രമം നടക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :