2000 രൂപയുടെ നോട്ടുകള്‍ ഉടന്‍ വിതരണം ചെയ്യും

ഇന്ന് അര്‍ധരാത്രിയോടെ 1000, 500 രൂപയുടെ നോട്ടുകള്‍ അസാധു; 2000 രൂപയുടെ നോട്ടുകള്‍ ഉടനെത്തും

Banks and Atms holyday , narendra modi, ATM , cash , narendra modi ,  500 രൂപ, 1000 രൂപകള്‍ അസാധുവാക്കി , എടിഎമ്മുകള്‍ , ബാങ്ക് അവധി
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 8 നവം‌ബര്‍ 2016 (21:31 IST)
ഇന്ന് അര്‍ധരാത്രിയോടെ 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതോടെ രാജ്യത്ത് 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകള്‍ ഉടന്‍ വിതരണത്തിനെത്തും. എന്നാല്‍ 1000 രൂപയുടെ പുതിയ നോട്ടുകള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ജനങ്ങള്‍ ആശങ്കയില്‍; ബുധനാഴ്‌ച എടിഎമ്മുകളും ബാങ്കുകളും പ്രവര്‍ത്തിക്കില്ല:-

നവംബര്‍ 9നും ചിലയിടങ്ങളില്‍ 10 നും രാജ്യത്ത് എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ല. രാജ്യത്ത് 500 രൂപ, 1000 രൂപകള്‍ അസാധുവാക്കിയതിന് പിന്നാലെയാണ് ബാങ്കുകള്‍ ബുധനാഴ്‌ച പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമായത്.

കള്ളപ്പണവും ഭീകരവാദവും തടയുന്നതിന്‍റെ ഭാഗമായാണ് രാജ്യത്ത് 500 രൂപ, 1000 രൂപകള്‍ അസാധുവാക്കിയത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതലാണ് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയിരിക്കുന്നത്.


എന്നാല്‍ വളരെ സുപ്രധാനമായ ഈ നടപടി ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുമെന്നുറപ്പാണ്. നോട്ടുകള്‍ മാറ്റിയെടുക്കാനായി ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും വലിയ തിരക്ക് അനുഭവപ്പെടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :