കൂട്ട മാനഭംഗത്തിനിരയായ 14കാരി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

മഥുര| VISHNU N L| Last Modified ബുധന്‍, 22 ഏപ്രില്‍ 2015 (14:25 IST)
പീഡനക്കേസുകള്‍ കൊണ്ട് പൊറുതിമുട്ടിയ ഉത്തര്‍പ്രദേശില്‍ വീണ്ടും ക്രൂരമായ മാനഭംഗ വാര്‍ത്ത പുറത്തുവന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം ദേശീയ ശ്രദ്ധയിലെത്തിയത്. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലാണ് സംഭവം. 14 വയസുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ അയല്‍‌വാസികളായ അഞ്ചുപേരാണ് മാനംഭംഗപ്പെടുത്തിയത്. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ശരീരത്തില്‍ 70 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ പതിനാലുകാരിയെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ അഞ്ചംഗ സംഘം മാനഭംഗത്തിനിരയാക്കിയത്. കോസികലാന്‍ ഏരിയയിലുള്ള വീട്ടില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. സംഭവത്തിനു ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ ഒളിപ്പിക്കുകയാണുണ്ടായത്. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.സംഭവത്തില്‍ അഞ്ചു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതികളിലെരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :