ചെന്നൈ|
VISHNU N L|
Last Updated:
ചൊവ്വ, 21 ഏപ്രില്‍ 2015 (18:20 IST)
ദുല്‍ക്കര്‍ സല്‍മാനും നിത്യാ മേനോനും അഭിനയിച്ച് പ്രണയ ചിത്രം ഒ കെ കണ്മണി കണാന്‍ സാധിക്കാത്തതില്‍ മനം നൊന്ത് തമിഴ്നാട്ടില്‍ രണ്ട് പേര്‍
ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഒരു യുവാവും വീട്ടമ്മയുമാണ്
ആത്മഹത്യ ചെയ്തതെന്നാണ് വാര്‍ത്തകള്‍. കാമുകി വരാത്തതില്‍ മനം നൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. ജെ ജയശങ്കര്‍ എന്ന 29 കാരനാണ് തൂങ്ങിമരിച്ചത്. ഭര്‍ത്താവ് സിനിമയ്ക്ക് കൊണ്ടുപോകാത്തതില്‍ പ്രതിഷേധിച്ചാണ് വീട്ടമ്മയായ സത്യപ്രിയ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
കോയമ്പത്തൂരില്‍ സെയില്‍സ് എക്സിക്യുട്ടീവായി ജോലി നോക്കുകയായിരുന്നു ജയശങ്കര്‍. കാമുകി നഗരത്തിലെ ഒരു തുണിക്കടയില്‍ സെയ്ല്‍സ് ഗേളായി ജോലി നോക്കുകയായിരുന്നു. കാമുകിയെ വിളിച്ച് സിനിമയ്ക്ക് പോകാമെന്ന് പറഞ്ഞെങ്കിലും ഇയാള്‍ മദ്യ ലഹരിയിലാണെന്ന് മനസിലാക്കിയ യുവതി സിനിമയ്ക്ക് വരാന്‍ കൂട്ടാക്കിയില്ല. സിനിമകാണാണ്‍ എത്തിയില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യും എന്ന് ജയശങ്കര്‍ ഭീഷണി മുഴക്കിയെങ്കിലും ഇയാള്‍ മദ്യലഹരിയില്‍ ആയതിനാല്‍ കാമുകി അത് കാര്യമാക്കിയില്ല.
എന്നാല്‍ ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് ജയശങ്കറിന്റെ താമസസ്ഥലത്ത് ചെന്നപ്പോളാണ് പെണ്‍കുട്ടി ഇയാള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. പെണ്‍കുട്ടി ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിച്ചു.
അന്ന് തന്നെയാണ് രണ്ടാമത്തെ സംഭവം നടക്കുന്നത്. ഭര്‍ത്താവ് സിനിമയ്ക്ക് കൊണ്ടുപോകാത്തതില്‍ പ്രതിഷേധിച്ചാണ് വീട്ടമ്മയായ സത്യപ്രിയ ആത്മഹത്യ ചെയ്തത്. ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവിനോട്
സിനിമ കാണാന്‍ ആവശ്യപ്പെടുകയും എന്നാല്‍ ആരോഗ്യസംബന്ധമായ കാരണങ്ങള്‍ കൊണ്ട് വരാന്‍ പറ്റില്ലെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് സത്യപ്രിയ വിഷം കഴിക്കുകയായിരുന്നു.