1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. rape case, raghaveshwara swami

പീഡനക്കേസ്: സ്വാമി രാഘവേശ്വര ഭാരതിക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

പീഡനക്കേസ്
പീഡനക്കേസില്‍ പ്രതിയായ രാഘവേശ്വര ഭാരതി സ്വാമിക്കെതിരെയുള്ള കുറ്റപത്രം സിബിഐ സമര്‍പ്പിച്ചു. 48 കാരിയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രാഘവേശ്വര ഭാരതിയുടെ യഥാര്‍ഥ പേര് ഹരിഷ് ശര്‍മ്മ എന്നാണ്. 376 (2)(f) ,376 (2)(n) ,508 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

സി ഐ ഡി രജിസ്റ്റര്‍ ഫോറന്‍സിക് സയന്‍സ് ലാബ് പരിശോധനയില്‍ യുവതി ബലാത്സംഗം ചെയ്യപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. 2011 മുതല്‍ 2014 വരെയുടെ കാലഘട്ടത്തിലാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. യുവതിയെ മുറിക്കുള്ളില്‍ വിളിച്ചു വരുത്തി നിര്‍ബന്ധിച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ഇന്ത്യയില്‍ ഉടനീളം മതപരമായ ആഘോഷങ്ങള്‍ക്കായി പലതവണ ഇയാളോടപ്പം യുവതിക്കും പോകേണ്ടി വന്നിട്ടുണ്ട്.