പതിനഞ്ചുകാരിയെ ബന്ധു പീഡിപ്പിച്ചു: പ്രതിക്കെതിരെ കേസ്‌

പീഡനം , കൊട്ടാരക്കര , റേപ്പ് , പൊലീസ്‌
കൊട്ടാരക്കര| jibin| Last Modified ഞായര്‍, 21 സെപ്‌റ്റംബര്‍ 2014 (16:15 IST)
ഭാര്യാ സഹോദരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട്‌ യുവാവിനെതിരെ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. പതിനഞ്ചുകാരിയായ ഭാര്യാ സഹോദരിയെ പീഡിപ്പിച്ചതിനു കുളക്കടം പൈനുംമൂട്‌ സ്വദേശി ബിജു എന്ന വിജയകുമാറിനെതിരെയാണു കേസ്‌.

മാതാവ്‌ മരണപ്പെട്ട ശേഷം ചേച്ചിയുടെ വിവാഹ ശേഷം കെയര്‍ സെണ്റ്ററില്‍ നിന്നായിരുന്നു പഠിച്ചിരുന്നത്‌. ഒമ്പതാം ക്ളാസ്‌ പഠനം പൂര്‍ത്തിയാക്കി ചേച്ചിയുടെ വീട്ടിലെത്തിയ കുട്ടിയെ ചേച്ചിയുടെ ഭര്‍ത്താവ്‌ പീഡിപ്പിക്കുകയായിരുന്നു.

പിന്നീട്‌ ഇത്തവണ ഓണാവധിക്കു വന്നപ്പോഴും ബിജു കുട്ടിയെ പീഡിപ്പിച്ചു. ഈ വിവരം കുട്ടി കെയര്‍ സെണ്റ്ററിലെ കൂട്ടുകാരിയെ അറിയിക്കുകയും ഇത്‌ അവിടത്തെ മേട്രന്‍ പൊലീസില്‍ വിവരം അറിയിച്ചതോടെയാണ് കേസായത്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :