1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Ranjan Gogoy

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീംകോടതി ചിഫ് ജസ്റ്റിസ് പദവിയിലേക്ക്

വാർത്ത
ഡൽഹി: ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാവും. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്റെ പിൻ‌ഗാമിയായി രഞ്ജൻ ഗൊഗോയിയെ ശുപാർശ ചെയ്തതായാണ് റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.  
 
നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്ന സാഹചര്യത്തിൽ അടുത്ത ചീഫ് ജസ്റ്റിസ് ആരാകുമെന്ന തരത്തിൽ ചർച്ചകൾക്ക് ചൂടുപിടിച്ചിരുന്നു. രഞ്ജൻ ഗൊഗോയ്ക്ക് തന്നെയാണ് സാധ്യത കൽ‌പിച്ചിരുന്നത്. ചട്ടപ്രകാരം ഏറ്റവും മുതിർന്ന ജഡ്ജീയെയാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് പരിഗണികുക.
 
അടുത്ത ചീഫ് ജസ്റ്റിസ് ആരാകുമെന്ന് നിയമന്ത്രാലയം നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് രഞ്ജൻ ഗൊഗോയിയെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്തുകൊണ്ട് ദീപക് മിശ്ര കത്തു നൽകിയത് എന്നാണ് റിപ്പോർട്ടുകൾ. 
അടുത്ത ലേഖനം
ബിജെപി എം പിക്ക് പശുവിന്റെ കുത്തേറ്റു: എം പി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ