അനുബന്ധ വാര്‍ത്തകള്‍
- രോഹിത് ശർമ്മ നയിക്കും; ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- മുഖത്തെ ചുളിവുകൾ നീക്കാൻ ചെറുപയർ പാക് !
- അഷ്ടമിരോഹിണി ദിനത്തിൽ ജനിച്ചാൽ ഫലമെന്ത് ?
- പ്രളയം: വായ്പകൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം നടപ്പാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ബാങ്കുകൾ
- മൂന്നുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സംസ്ഥാനത്തെ ചുമട്ടുതൊഴിലാളികൾ
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊക്കെയ്നുമായി വിദേശ പൌരൻ പിടിയിൽ
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കൊക്കെയ്ൻ കടത്താൻ ശ്രമിച്ച വിദേശ പൗരന് പിടിയില്‍. 2.7 കിലോ കൊക്കെയ്ൻ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഇയാളിൽ നിന്നും പിടികൂടി. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ. ഇയാൾക്ക് മയക്കുമരുന്നു റാക്കറ്റുമായുള്ള ബന്ധത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ച വരികയാണ്.
തിരുവനന്തപുരത്ത് ആറ് കോടിയുടെ മയക്കുമരുന്നുമായി നേരെത്തെ മൂന്ന് പേര് പിടിയിലായിരുന്നു. മയക്കുമരുന്ന് കൈമാരുന്നതിനിടെ തന്ത്രപ്രമായി പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇടുക്കി സ്വദേശികളായ ബിനോയ്, ഗോപി എന്നിവരും തൂത്തുക്കുടി സ്വദേശി ആന്റണിയുമാണ് പിടിയിലായത്. ആറു കിലോ ഹാഷിഷ് ഓയിലും ആറര ലക്ഷം രൂപയുമാണ് പൊലീസ് ഇവരിൽ നിന്നും പിടികൂടിയത്.