ന്യൂഡൽഹി|
Last Modified വ്യാഴം, 23 ജൂലൈ 2015 (16:40 IST)
താന്‍ ഒരു സയന്റിസ്റ്റ് ബാബയാണെന്ന്
വിവാദ യോഗ ഗുരു ബാബാ രാംദേവ്.രാജ്യത്തെ ഐ.ഐ.ടികളെ ഗ്രാമീണ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ 'ഉന്നത് ഭാരത് അഭിയാന്റെ' കൂടിയാലോചനയിൽ രാംദേവ് പങ്കെടുത്തത് വിവാദമായ പശ്ചാത്തലത്തിലാണ് രാംദേവിന്റെ പ്രസ്താവന. താനൊരു സയന്റിസ്റ്റ് ബാബയാണെന്നും അതിനാൽ തന്റെ യോഗ്യതയെ ചോദ്യം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാംദേവ് ഇക്കാര്യം പറഞ്ഞത്.
ഒരു കർഷക കുടുംബത്തിലാണ് താന്‍ ജനിച്ചത്. ശാസ്ത്രത്തെ യോഗയുമായി ഞങ്ങള്‍ കൂട്ടിയോജിപ്പിച്ചു കഴിഞ്ഞു. അതിനാൽ തന്നെ സസ്യശാസ്ത്രത്തെക്കുറിച്ചും വൈദ്യശാസ്ത്രത്തെക്കുറിച്ചു തന്നോട് സംസാരിക്കാം. ഭാരത് അഭിയാനു വേണ്ടി 200 കോടി രൂപ നല്‍കിയതിനെപ്പറ്റിയാണ് മാധ്യമങ്ങള്‍ സംസാരിക്കുന്നത്. എന്നാല്‍
കർഷകരെ സഹായിക്കുന്നതിനായി 500 കോടി രൂപ സംഭാവന നല്‍കിയതിനെപ്പറ്റി അവര്‍ സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് സ്വവർഗാനുരാഗം ഭേദമാക്കാനുള്ള സാധിക്കുമെന്നും ആൺകുഞ്ഞ് ജനിക്കാനുള്ള ഔഷധവും തന്റെ കമ്പനി നിർമ്മിക്കുന്നതായും മറ്റുമുള്ള പ്രസ്താവനകള്‍ നടത്തിയതിനെപ്പറ്റി ചോദിച്ചപ്പോള്‍
തന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ശാസ്ത്രീയവും സാര്‍വ്വലൌകികവും മതേതരവുമാണെന്നാണ് രാംദേവ് മറുപടി നല്‍കിയത്.