Last Modified വെള്ളി, 1 മെയ് 2015 (15:36 IST)
വിവാദമായ 'പുത്രജീവക് ബീജ്' മരുന്നിന്റെ പേര് മാറ്റില്ലെന്ന് യോഗഗുരു ബാബ രാംദേവ്. മരുന്ന് കുഞ്ഞ് ജനിക്കുമെന്ന് ഉറപ്പാക്കാനുള്ളതാണെന്നും ആണ്‍ കുഞ്ഞിനെ തിരഞ്ഞെടുക്കാനുള്ളതല്ലെന്നും രാംദേവ് പറഞ്ഞു. തന്നെ വിമര്‍ശിക്കുന്നവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ ഗൂഡാലോചനയാണ് വിവാദത്തിന് പിന്നിലെന്നും രാംദേവ് പറഞ്ഞു.സംഭവം പാര്‍ലമെന്റില്‍ ഉന്നയിച്ച ജെ.ഡി.യു അംഗം കെ.സി ത്യാഗി മാപ്പുപറയണമെന്നും രാംദേവ് ആവശ്യപ്പെട്ടു
ബാബ രാംദേവിന്റെ ദിവ്യ ഫാര്‍മസി
പുറത്തിറക്കുന്ന 'പുത്രജീവക് ബീജ്' എന്ന ആയുര്‍വേദ ഉത്പന്നത്തെ ചൊല്ലി നേരത്തെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം വച്ചിരുന്നു. മരുന്ന് നിരോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി രാംദേവ് രംഗത്തെത്തിയത്.