പത്മ അവാര്‍ഡുകള്‍ ലഭിക്കുന്നത് സര്‍ക്കാരില്‍ സ്വാധീനമുള്ളവര്‍ക്കെന്ന് ബാബാ രാംദേവ്

ന്യൂഡല്‍ഹി| vishnu| Last Modified ശനി, 9 മെയ് 2015 (17:54 IST)
പത്മ അവാര്‍ഡുകള്‍ നല്‍കുന്ന രീതിയെ രൂക്ഷമായി വിമര്‍ശിച്ച്‌ യോഗ ഗുരു ബാബാ രാംദേവ്‌ രംഗത്ത്‌. പത്മ അവാര്‍ഡുകള്‍ നല്‍കുന്നത്‌ സര്‍ക്കാരില്‍ സ്വാധീനമുള്ളവര്‍ക്കാണെന്നാണ് ബാബാ രാംദേവ് ആരോപിച്ചിരിക്കുന്നത്. രാംദേവിന്റെ ആരോപണം വിവാദമായിരിക്കുകയാണ്.

പത്മ അവാര്‍ഡുകള്‍ നല്‍കുന്നത്‌ സമൂഹത്തിന്‌ വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്നവര്‍ക്കാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഈ അവാര്‍ഡുകള്‍ക്കായി സര്‍ക്കാരിനുമേല്‍ എല്ലാക്കാലത്തും സമ്മര്‍ദമുണ്ടാകാറുണ്ട്‌. ഇത്തരത്തില്‍ സ്വാധീനം ചെലുത്തുന്നവര്‍ക്കാണ്‌ അവാര്‍ഡുകള്‍ ലഭിക്കുന്നതെന്നുമാണ് രാംദേവ് പറഞ്ഞത്.

എന്നാല്‍ രാംദേവിന്റെ പരാമര്‍ശം മുഴുവന്‍ പത്മ അവാര്‍ഡ്‌ ജേതാക്കളെയും അപമാനിക്കുന്നതിന്‌ തുല്യമാണെന്ന്‌ ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
മുമ്പ്‌ പത്മ അവാര്‍ഡിനായി തന്റെ പേര്‌ സര്‍ക്കാര്‍ പരിഗണിക്കുന്നതിന് എതിരെ രാംദേവ്‌ രംഗത്തെത്തിയിരുന്നു.മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :