ഇസ്‌ലാമാബാദ്|
Last Modified വെള്ളി, 21 ഓഗസ്റ്റ് 2015 (19:50 IST)
ഹുറിയത്ത് നേതാക്കളുമായി ചര്‍ച്ച നടത്തരുതെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തള്ളി. ചര്‍ച്ചയുമായി മുന്നോട്ടു പോകുവാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിക്കുകയായിരുന്നു.
ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കൾ തമ്മിൽ ഈ മാസം 24ന് ഡൽഹിയില്‍ കൂടിക്കാഴ്‌ച നടത്താനിരിക്കെ പാകിസ്ഥാൻ ഹുറിയത്ത് നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചത് വിവാദമായിരുന്നു.ഹുറിയത്ത് നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, മിര്‍വാഇസ് ഉമര്‍ ഫാറൂഖ്, യാസീന്‍ മാലിക്, നഈം ഖാന്‍ എന്നിവരെയാണ് ഇന്ത്യയിലെ പാക് ഹൈകമ്മീഷണര്‍ കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്.