അനുബന്ധ വാര്‍ത്തകള്‍
- Rathan Tata: രത്തൻ ടാറ്റയ്ക്ക് ഭാരത രത്ന നൽകണം, ആവശ്യവുമായി മഹാരാഷ്ട്ര സർക്കാർ
- അന്ന് ബിൽ ഫോർഡ് അധിക്ഷേപിച്ചു, കടക്കെണിയിലായ ജാഗ്വർ ഏറ്റെടുത്ത് ടാറ്റയുടെ പ്രതികാരം
- ഫഹദ് ഫാസിലിനെ പോലൊരു നടനെ താന്‍ കണ്ടിട്ടില്ലെന്ന് രജനീകാന്ത്
- മഞ്ജു വാര്യരുടെ പ്രതിഫലം കുത്തനെ ഇടിഞ്ഞു, നേട്ടമുണ്ടാക്കി ഫഹദ്, വേട്ടയ്യനിലെ താരങ്ങളുടെ പ്രതിഫലം അറിയാമോ?
- കോടികള്‍ വാരാന്‍ രജനികാന്തിന്റെ കൂലി, കാത്തിരുന്ന ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
'ഇന്ത്യയുടെ യഥാര്‍ത്ഥ മകനാണ് വിട പറഞ്ഞിരിക്കുന്നത്': രത്തന്‍ ടാറ്റയെ കുറിച്ച് രജനീകാന്ത്
ratan
ഇന്ത്യയുടെ യഥാര്‍ത്ഥ മകനാണ് വിട പറഞ്ഞിരിക്കുന്നതെന്ന് രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ നടന് രജനീകാന്ത്. സിനിമാരംഗത്തും വ്യവസായരംഗത്തും രാഷ്ട്രീയ രംഗത്തുനിന്നും നിരവധി പ്രമുഖരാണ് രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ നിരാശ പങ്കുവെച്ചത്. ട്വിറ്ററിലൂടെയാണ് രജനീകാന്ത് തന്റെ അഭിപ്രായം പങ്കുവെച്ചത്. അദ്ദേഹവുമായി ചെലവഴിച്ച നിമിഷങ്ങളെ ഞാന്‍ വിലമതിക്കുമെന്നും രജനികാന്ത് പറയുന്നു. അതേസമയം ഒരു യുഗം അവസാനിച്ചെന്ന് അമിതാഭ് ബച്ചന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
രാജ്യത്തിന് ഏറ്റവും മികച്ചത് നിറവേറ്റാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ദൃഢനിശ്ചയവും എന്നും അഭിമാനമാണെന്നും പൊതുവായ മാനുഷിക ആവശ്യങ്ങള്‍ക്കായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ ബഹുമതിയായി താന്‍ കണക്കാക്കുന്നതായി അമിതാഭ് ബച്ചന് കുറിച്ചു.