മഞ്ജു വാര്യരുടെ പ്രതിഫലം കുത്തനെ ഇടിഞ്ഞു, നേട്ടമുണ്ടാക്കി ഫഹദ്, വേട്ടയ്യനിലെ താരങ്ങളുടെ പ്രതിഫലം അറിയാമോ?

Manju warier, Fahad fazil
Aparna shaji| Last Updated: വ്യാഴം, 3 ഒക്‌ടോബര്‍ 2024 (11:51 IST)
Manju warier, Fahad fazil
രജനീകാന്ത് നായകനായെത്തുന്ന 'വേട്ടയ്യന്‍' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ടിജി ജ്ഞാനവേല്‍ ഒരുക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക. ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡില്‍ നിന്നും അമിതാഭ് ബച്ചനും വേട്ടയ്യനില്‍ അഭിനയിക്കുന്നുണ്ട്. ഒക്ടോബര്‍ 10 നാണ് സിനിമ തീയറ്ററുകളില്‍ എത്തുക.

33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ സിനിമയിലെ തന്നെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചെത്തുന്നത്. ബച്ചന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ, താരങ്ങളുടെ പ്രതിഫലത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വേട്ടയ്യനില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് രജനീകാന്ത് തന്നെയാണ്. 100 മുതല്‍ 120 കോടി വരെയാണത്രേ അദ്ദേഹത്തിന്റെ പ്രതിഫലം.

അമിതാഭ് ബച്ചന്‍ വാങ്ങുന്നത് വെറും 7 കോടിയാണ്. കാരണം മുഴുനീള കഥാപത്രമല്ല അദ്ദേഹം അവതരിപ്പിക്കുന്നത്. 7 കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലം എന്നാണ് വിവരം. ഫഹദ് ഫാസിലിന്റെ പ്രതിഫലം 4 കോടിയാണ്. മഞ്ജു വാര്യരേക്കാള്‍ വളരെ കൂടുതല്‍ തുകയാണ് ഫഹദിന് ലഭിച്ചത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. 1 കോടി വരെയാണ് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വേട്ടയ്യനില്‍ 85 ലക്ഷമാണ് മഞ്ജുവിന് പ്രതിഫലമായി ലഭിച്ചതെന്നാണ് വിവരം. റാണക്ക് 5 കോടിയും റിഷിക സിങ്ങിന് 25 ലക്ഷവുമാണ് പ്രതിഫലമായി ലഭിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സൂര്യയെ നായകനാക്കി ഒരുക്കിയ ജയ് ഭീമിന് ശേഷം ജ്ഞാനവേല്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് വേട്ടയ്യന്‍. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം നല്‍കണം; ...

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം നല്‍കണം; നിര്‍ദ്ദേശം തൊഴിലുടമ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാനത്തെ കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ ...

വാട്ട്സാപ്പ് കോളിലൂടെ പണം തട്ടിയ കേസിലെ മുഖ്യ പ്രതി ...

വാട്ട്സാപ്പ് കോളിലൂടെ പണം തട്ടിയ കേസിലെ മുഖ്യ പ്രതി ബംഗളൂരുവിൽ നിന്ന് പിടിയിലായി
മറ്റു കൂട്ടു പ്രതികളെയും പിടികൂടാന്‍ കൊല്ലം വെസ്റ്റ് പോലീസ് എച്ച്.എസ്.ഒ ഫയാസിന്റെ ...

12കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, യുവതിയെ പോക്സോ കേസിൽ ...

12കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, യുവതിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകരാണ് രക്ഷിതാക്കളെ വിവരം അറിയിച്ചത്. ...

കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷത്തിനു ...

കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷത്തിനു ശേഷം പിടിയിൽ
മലപ്പുറം സൈബര്‍ സെല്ലിന്റെ സഹായത്തോടെ കുറ്റിപ്പുറം പോലിസ് എസ്.ഐ സുധീറിന്റെ ...

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ...

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; 23കാരിയായ യുവതി അറസ്റ്റില്‍
പോക്‌സോ കേസില്‍ ഒരു സ്ത്രീ അറസ്റ്റിലായി. പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ...