മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാന്‍ നഗരസഭകളിലും ബിജെപി തരംഗം

ജയ്‌പൂര്‍| VISHNU N L| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2015 (16:40 IST)
ലളിത് മോഡി വിവാദത്തില്‍ ആടിയുലഞ്ഞ രാജസ്ഥാനിലെ വസുന്ധരാജെ യുടെ ബിജെപി സര്‍ക്കാരിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന തരത്തില്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തരംഗം. രാജസ്ഥാനിലെ 39 ജില്ലകളിലെ 129 നഗരസഭകളിലേക്ക് നടന്ന തെരെഞ്ഞുടുപ്പില്‍ ബിജെപി ഭൂരിഭാഗം സീറ്റുകളിലും മേല്‍ക്കൈ നേടി.

ആകെയുള്ള 3306 കൗണ്‍സിലര്‍ സീറ്റുകളില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബിജെപി 1037 സീറ്റുകളില്‍ വിജയം ഉറപ്പിച്ചു. 59 സീറ്റുകളില്‍ പാര്‍ട്ടി വന്‍ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ഈ സീറ്റുകളും ബിജെപി പിടിക്കുമെന്നാണ് വിവരം. പ്രധാന എതിരാളിയായ കോണ്‍ഗ്രസ് 885 സീറ്റുകളില്‍ വിജയിച്ചു. 41 സീറ്റുകളില്‍ മുന്നേറുന്നുണ്ട്.

മറ്റ് സ്ഥാനാര്‍ഥികള്‍ മുഴുവനായും 554 സീറ്റുകളില്‍ വിജയിച്ചു. ലളിത് മോഡി വിവാദത്തിന് ശേഷം രാജയ്ക്കുള്ള ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണമായിരുന്നു രാജസ്ഥാന്‍ നഗരസഭ തിരെഞ്ഞെടുപ്പ്. നേരത്തെ വ്യാപം കേസില്‍ മുഖം നഷ്ടപ്പെട്ട മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനും നഗരസഭാ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ലഭിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :