ഭീരുവായ മോഡിയില്‍ നിന്നും ആര്‍എസ്എസിൽ നിന്നും രാജ്യത്തെ രക്ഷിക്കും: രാഹുൽ ഗാന്ധി

നരേന്ദ്ര മോഡി , ബിജെപി , രാഹുല്‍ ഗാന്ധി , കോണ്‍ഗ്രസ് , മോഡി സര്‍ക്കാര്‍
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 13 ഓഗസ്റ്റ് 2015 (15:20 IST)
ആര്‍എസ്എസില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചപ്പോള്‍ തങ്ങള്‍ കരുതിയത് മോഡി കരുത്തനാണെന്നാണ്. എന്നാല്‍ ഇപ്പോൾ മനസിലായി അദ്ദേഹം ഭീരുവാണെന്ന്. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിന്‍റെ ആശയങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മാധ്യമ സ്വാതന്ത്ര്യം പോലും ഹനിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മൂന്ന് ചാനലുകളുടെ നേർക്ക് മോഡി സര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. മാധ്യമങ്ങളെ ആര്‍എസ്എസ് അവരുടെ ഇഷ്‌ടത്തിന്
നിയന്ത്രിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രം നല്‍കാന്‍ കോണ്‍ഗ്രസിന് മാത്രമെ സാധിക്കുകയുള്ളുവെന്നും
രാഹുൽ വ്യക്തമാക്കി.

ബൊഫോഴ്സ് കേസിൽ ഓരോ തവണ ആരോപണം ഉയരുമ്പോഴും ഇന്ത്യയിലെ നീതിന്യായ സംവിധാനം രാജീവ് ഗാന്ധിക്ക് പങ്കില്ലെന്നു വ്യക്തമാക്കിയതാണ്. രാജീവ് ഗാന്ധിക്കെതിരെയുള്ള പ്രചരണം മാത്രമാണിതെന്ന് നീതിന്യായ സംവിധാനം തന്നെ പറഞ്ഞിട്ടുണ്ട്. മുന്‍ ഐപിഎല്‍ കമ്മീഷ്‌ണര്‍ ലളിത് മോഡിയെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനും ക്രിക്കറ്റിനെ രക്ഷിക്കാനും കോൺഗ്രസ് സമ്മർദ്ദം ചെലുത്തുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :