ബസ് സ്റ്റാൻഡിലെ ടീവിയില്‍ നീലച്ചിത്രം; പിന്നില്‍ ഹാക്കറുമാരെന്ന് സൂചന

ബ്രസീൽ:| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (14:37 IST)
യാത്രക്കാര്‍ തിങ്ങി നിറഞ്ഞ ബസ് സ്റ്റാൻഡിലെ ടീവിയില്‍ നീലച്ചിത്രം പ്രദർശിപ്പിച്ചു. ബ്രസീലിലെ കാർട്ടിബയിലെ ബസ് സ്റ്റാൻഡിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച ബസ് സ്റ്റാൻഡിലെ പത്തോളം ടിവി സ്‌ക്രീനുകളിലാണ് അശ്ലീലചിത്രങ്ങൾ
പ്രദര്‍ശിക്കപ്പെട്ടത്. പ്രദർശനം ആരംഭിച്ചപ്പോൾ തന്നെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഓടി രക്ഷപെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹാക്കർമാരാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ടിവിയിലെ പരസ്യചിത്രങ്ങളും മറ്റും നിയന്ത്രിച്ചിരുന്നത് ഇന്റർനെറ്റ് വഴിയാണ് . ഇത് ഹാക്ക് ചെയ്താണ്
അശ്ലീലവീഡിയോ സ്‌ക്രീനിങ്ങിലേക്ക് കടത്തിവിട്ടതെന്നാണ് പോലീസിന്റെ നിഗമനം. 15 മിനിറ്റോളം മിനിറ്റോളം കഴിഞ്ഞാണ്
ലൈനിലേക്കുള്ള കണക്ഷൻ വിച്ഛേദിക്കാൻ പൊലീസിന് കഴിഞ്ഞത്. ഹാക്കറുമാരുടെ ഐപി അഡ്രസുകൾ ലഭിച്ചെന്ന്‍ പൊലീസ് അധികൃതര്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :