ജയ്‌പുര്‍|
Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (17:19 IST)
ആശാറാം ബാപ്പുവിനെ വിശുദ്ധരുടെ ഗണത്തില്‍പെടുത്തി അച്ചടിച്ച പുസ്തകം പിന്‍വലിക്കുമെന്ന്
രാജസ്ഥാന്‍ സര്‍ക്കാര്‍. സംഭവം വിവാദമായതോടെയാണ് പുസ്തകം പിന്‍വലിച്ച് തടിതപ്പാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ബലാത്സംഗ കേസിലെ പ്രതിയുമായ ആശാറാം ബാപ്പുവിനെയും യോഗാചാര്യന്‍ ബാബാ രാംദേവിനെയും പുസ്തകത്തിൽ മഹാന്മാരായാണ് ചിത്രീകരിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ജോധ്പുര്‍ ജില്ലയിലെ മൂന്നാംക്ളാസ് വിദ്യാര്‍ഥികള്‍ക്കുള്ള സന്‍മാര്‍ഗ വിദ്യാഭ്യാസവും പൊതുവിജ്ഞാനവും എന്ന പുസ്തകത്തിലാണ് വിവാദമായ പാഠഭാഗം ഉള്‍പ്പെട്ടിരിക്കുന്നത്. സ്വാമി വിവേകാനന്ദന്‍, മദര്‍ തെരേസ, ശ്രീരാമകൃഷ്ണ പരമഹംസര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ആശാറാമിന്റെ ചിത്രവും ചേര്‍ത്തിരിക്കുന്നത്.
പുസ്തകം പ്രസിദ്ധീകരിച്ച കാലത്ത് ആശാറാമിനെതിരേ കേസുകള്‍ ഇല്ലായിരുന്നുവെന്നാണ് പുസ്തകം പുറത്തിറക്കിയ ഡല്‍ഹിയിലെ ഗുരുകുല്‍ എജ്യുക്കേഷന്‍ ബുക്സിന്റെ വാദം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസില്‍ ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവമാണ് ആശാറാം ബാപ്പു.