കൊച്ചി|
JOYS JOY|
Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (10:11 IST)
കൊച്ചി മെട്രോയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. പാകിസ്ഥാന്‍ കേന്മ്ദ്രീകരിച്ച് ഉള്ള സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന. പാകിസ്ഥാന്‍ സിന്ദാബാദ് എന്നാണ് ഹാക്ക് ചെയ്ത വെബ്സൈറ്റില്‍ ഉള്ളത്.
മെട്രോ തീവണ്ടിക്ക് കടല്‍ നീല (മറൈന്‍ ബ്ലൂ) നിറം നല്‍കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ എം ആര്‍ എല്‍) യോഗത്തില്‍ തീരുമാനം എടുത്തിരുന്നു.
സ്‌റ്റേഷന്‍ രൂപകല്‍പ്പന അടക്കമുള്ളവ സംബന്ധിച്ച തീരുമാനം എടുക്കുന്നതിനുള്ള യോഗങ്ങള്‍ വരും ദിവസങ്ങളില്‍ ചേരാനിരിക്കെയാണ് kochimetro.org എന്ന വെബ്‌സൈറ്റ് ഹാക്കു ചെയ്തത്.