1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rajadhani Nethravathi Train services cancelled

കേരളത്തിലേയ്ക്കുള്ള രാജധാനി, നേത്രാവതി എക്സ്പ്രസ്സുകൾ സെപ്തംബർ 10 വരെ റദ്ദാക്കി

വാർത്തകൾ
ഡല്‍ഹി: കേരളത്തിലേക്ക് ഡല്‍ഹിയില്‍ നിന്നുള്ള സ്‌പെഷ്യല്‍ രാജധാനി, മുംബൈയില്‍ നിന്നുള്ള സ്‌പെഷ്യല്‍ നേത്രാവതി ട്രെയിൻ സർവീസുകൾ സെപ്തംബർ 10 വരെ നിർത്തിവച്ചു. കനത്ത മഴയെ തുടർന്ന് നേരത്തെ ഓഗസ്റ്റ് 20 വരെ സര്‍വീസുകൾ റദ്ദാക്കിയിരുന്നു. സര്‍വീസ് നിര്‍ത്തിവെച്ചത് മൂന്നാഴ്ചത്തേക്ക് കൂടി നീട്ടാനാണ് നിലവിലെ തീരുമാനം. ഡല്‍ഹിയില്‍നിന്നുള്ള മറ്റു രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകളായ മംഗളാ എക്‌സ്പ്രസ്, തുരന്തോ എന്നിവ കൊങ്കണ്‍പാത ഒഴിവാക്കിയാണ് സർവീസ് നടത്തുന്നത്. ഈ സർവീസുകൾ തുടരും.
അടുത്ത ലേഖനം
സംസ്ഥാനത്തിന് പരിഗണനയില്ലെങ്കിൽ കേന്ദ്രത്തോട് സഹകരിയ്ക്കാൻ ബുദ്ധിമുട്ടുണ്ട്: മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു