മഴദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ആന്ധ്രാസര്‍ക്കാര്‍ യാഗം നടത്താന്‍ പോകുന്നു..!

ആന്ധ്ര| VISHNU N L| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (20:14 IST)
സംസ്‌ഥാനത്ത്‌ വരള്‍ച്ച രൂക്ഷമായതോടെ മഴദൈവങ്ങളെ പ്രീതിപ്പെടുത്താനായി ആന്ധ്രാസര്‍ക്കാര്‍ യജ്‌ഞം നടത്താന്‍ ഒരുങ്ങുന്നു. മഴദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ യാഗങ്ങളും യജ്‌ഞങ്ങളും അഭിഷേകങ്ങളും നടത്താനാണ്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.

വര്‍ഷകാലത്ത്‌ 40 ശതമാനം മഴയുടെ ലഭ്യതക്കുറവാണ്‌ ആന്ധ്രയില്‍ ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്‌. കടപ്പ, ചിറ്റൂര്‍, കുനൂര്‍, തുടങ്ങിയ ഇടങ്ങളില്‍ 39.2 ശതമാനം മാത്രം മഴയാണ്‌ ഇക്കൊല്ലം ലഭിച്ചത്‌. ഇതേതുടര്‍ന്നാണ്‌ കടുത്ത വരള്‍ച്ചയില്‍ നിന്നും മുക്‌തിനേടായി മഴദൈവങ്ങളെ പ്രതീപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. ഇതിനായി തിരുമല തിരുപ്പതി ദേവസ്‌ഥാനത്തോട്‌ സംസ്‌ഥാനത്തെ വിവിധ ക്ഷേത്രങ്ങളെ കൂട്ടിയോജിപ്പിച്ച്‌ മഹായജ്‌ഞങ്ങള്‍ നടത്താനാണ്‌ നിര്‍ദേശം.

പുരാതനമായ ശാസ്ത്രങ്ങൾ പ്രകാരം ഇത്തരം യാഗങ്ങൾ നടത്തുന്നത് സമൂഹത്തിന്റെ പൊതുവായ ക്ഷേമത്തിനും, മണ്ണിന്റെ വളക്കൂറ് കൂട്ടുന്നതിനും, മഴയെ സ്വാഗതം ചെയ്യുന്നതിനും, സമാധാനത്തെ വരവേൽക്കുന്നതിനും സമൂഹത്തിന്റെ ആരോഗ്യത്തിനും നല്ലതാണെന്ന് ഗവൺമെന്റ് പറഞ്ഞു. അതിനാൽ എല്ലാ വർഷവും മൺസൂൺ മാസം ആരംഭിക്കുന്പോൾ നല്ലതോതിൽ ലഭിക്കാനും സമൂഹത്തിന് ഗുണമുള്ള കാര്യങ്ങൾക്കും വേണ്ടി യഞ്ജങ്ങളും യാഗങ്ങളും മറ്റും നടത്താൻ ടിടിഡി എക്സിക്യൂട്ടീവ് ഓഫീസറിന് നിർദ്ദേശം നൽകിക്കൊണ്ടാണ് ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

അതേ സമയം ഗവൺമെന്റിന്റെ ഈ നീക്കത്തിനെതിരെ ഒരു സംഘം പരിസ്ഥിതിവാദികൾ വിമർശനവുമായി രംഗത്തെത്തി. ഇന്നത്തെ കാലഘട്ടത്തിൽ ഇത് ചിരിക്കാൻ വക നൽകുന്നൊരു നീക്കമാണെന്ന് അവർ പറഞ്ഞു. മഴയും വരൾച്ചയും മറ്റും ഉണ്ടാകുന്നതിന് ശാസ്ത്രീയമായ വിശകലനം ഉണ്ടെന്നും അതിനാലാണ് അങ്ങനെ സംഭവിക്കുന്നതെന്നും സെന്റർ ഫോർ സയൻസ് ആന്റ് എൺവയോൺമെന്റ് വക്താവ് ഇമെയിൽ സന്ദേശത്തിലൂടെ അറിയിച്ചു.

തെക്ക് പടിഞ്ഞാറൻ മൺസൂൺ സമയത്ത് നെല്ലൂരിലും കായലസീമ പ്രദേശങ്ങളിലെ നാല് ജില്ലകളിലും 39.2 ശതമാനം കുറവ് മഴയാണ് ലഭിച്ചതെന്ന് ഗവൺമെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :