മരണപ്പെട്ട കോവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികള്‍ക്ക് എം.ബി.ബി.എസ് പ്രവേശനത്തിന് അപേക്ഷിക്കാം
മരണപ്പെട്ട കോവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികള്‍ക്ക് അഖിലേന്ത്യാ തലത്തില്‍ സംവരണം ചെയ്തിട്ടുള്ള അഞ്ച് എം.ബി.ബി.എസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് യോഗ്യതയുള്ള വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിന് അര്‍ഹതയുള്ള കേരളത്തിലെ വിദ്യാര്‍ഥികള്‍, കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള രീതിയില്‍ (ആവശ്യമായ രേഖകളോടുകൂടി) സംസ്ഥാനത്തെ ഡി.എച്ച്.എസ് / ഡി.എം.ഇ ഓഫീസില്‍ 10 നകം അപേക്ഷ നല്‍കണം.