ഇന്ത്യന്‍ റെയില്‍വേ ഒരിക്കലും സ്വകാര്യവത്കരിക്കില്ല: റെയില്‍വേ മന്ത്രി

ശ്രീനു എസ്| Last Modified ബുധന്‍, 17 മാര്‍ച്ച് 2021 (08:12 IST)
ഇന്ത്യന്‍ റെയില്‍വേ ഒരിക്കലും സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. റെയില്‍വേ സ്വകാര്യവത്കരിക്കുന്നുവെന്ന വാര്‍ത്ത വരുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ലോക്‌സഭയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യ വത്കരിക്കുന്നതിനെതിരെ രാജ്യത്തു നടക്കുന്ന സമരങ്ങളെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റെയില്‍വേ മന്ത്രിയുടെ പ്രതികരണം വരുന്നത്.

ഈ വര്‍ഷം റെയില്‍വേക്കായി 2.15 ലക്ഷം കോടി അനുവദിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം ഇത് 1.5 ലക്ഷം കോടിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :