ന്യൂഡല്‍ഹി|
Last Modified വ്യാഴം, 8 മെയ് 2014 (09:33 IST)
ഇന്ത്യന്‍ റെയില്‍വേക്ക് കഴിഞ്ഞ മാസത്തില്‍ 12064.46 കോടി രൂപയുടെ ഏകദേശ വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വരുമാനമായ 11010.98 കോടി രൂപയായിരുന്നു വരുമാനം. ഇപ്പോള്‍ 9.57% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യാത്രാ വരുമാനത്തിലൂടെ ഏപ്രിലില്‍ 3406.76 കോടി രൂപ വരുമാനമുണ്ടായി. ഈ ഇനത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ വരുമാനം 2916.63 കോടി രൂപയായിരുന്നു. കഴിഞ്ഞ മാസം 685.85 ദശലക്ഷം പേര്‍ യാത്ര ചെയ്‌തപ്പോള്‍ കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 695 ദശലക്ഷം പേരാണ് ട്രെയിനില്‍ യാത്ര ചെയ്‌തത്.
ചരക്ക് നീക്കത്തിലൂടെ കഴിഞ്ഞ മാസത്തില്‍ 8,204 കോടി രൂപ വരുമാനം നേടിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7,624 കോടി രൂപയായിരുന്നു നേടിയിരുന്നത്.