തിരുവനന്തപുരം|
VISHNU.NL|
Last Modified തിങ്കള്‍, 28 ഏപ്രില്‍ 2014 (10:24 IST)
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ പ്രവര്‍ത്തന ലാഭം ഉയര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ 1351 കോടിയില്‍ നിന്ന് 1369.69 കോടിയായി പ്രവര്‍ത്തന ലാഭം ഉയര്‍ന്നതായി മാനേജിങ് ഡയറക്ടര്‍ ജീവന്‍ദാസ് നാരായണന്‍ അറിയിച്ചു.
നിക്ഷേപത്തിലും, പ്രവാസി നിക്ഷേപത്തിലിം വായ്പ നല്‍കുന്ന കാര്യത്തിലും ബാങ്ക് മുന്നോട്ടു പോയിട്ടുണ്ട്. 2013- 14 സാമ്പത്തിക വര്‍ഷം നിക്ഷേപം 89,337 കോടി രൂപയായും വായ്പ 70,782 കോടി രൂപയായി ഉയര്‍ന്നു.
പ്രവാസി നിക്ഷേപം 5651 കോടിയായി വര്‍ധിച്ചു.
കൂടാതെ ബാങ്കിന്റെ മൊത്തം
ഇടപാടുകള്‍ 1,60,119 കോടി രൂപയായി ഉയരുകയും ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ബാങ്കിങ് വിപണിയുടെ 25 ശതമാനം കൈയാളുന്ന ബാങ്ക് എന്ന പദവിയില്‍ തുടരാനും എസ്ബിടിക്ക് കഴിയും. ഇപ്പൊള്‍ തന്നെ സംസ്ഥാനത്തെ ബാങ്കുകളില്‍ ഒന്നാംസ്ഥാനം എസ്ബിടിക്കുണ്ട്.
നടപ്പു സാമ്പത്തിക വര്‍ഷം 115 ശാഖകള്‍ തുറക്കാനാണ് ബാങ്ക് ആലോചിക്കുന്നത്. അതൊടെ മൊത്തം ശാഖകളുടെ എണ്ണം 1230 ആയി ഉയരും. എടിഎമ്മുകളുടെ എണ്ണത്തിലും സോണല്‍ ഓഫീസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. എടിഎമ്മുകള്‍ 1352 ആയി വര്‍ധിച്ചതില്‍ 1064 എണ്ണം കേരളത്തിലാണ്.