കൊച്ചി|
Harikrishnan|
Last Modified വ്യാഴം, 1 മെയ് 2014 (14:46 IST)
മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡ് റിലീസ് ഈ മാസം 15ന്. 14ന് ചേരുന്ന തിയേറ്റര്‍ ഉടമകളുടെ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. നിര്‍മ്മാതാക്കള്‍ക്കുണ്ടാകുന്ന നഷ്ടം കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് തിയേറ്റര്‍ ഉടമകള്‍ അറിയിച്ചു. ബി ഉണ്ണികൃഷ്ണനുമായി തുടര്‍ന്നും സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫെഫ്കയുടെ തീരുമാനത്തിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് താരസംഘടനയായ അമ്മ അറിയിച്ചിട്ടുണ്ട്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശിപ്പിക്കാതിരിക്കാനുളള തിയറ്റര്‍ ഉടമകളുടെ തീരുമാനത്തിനെതിരേ മുന്നറിയിപ്പുമായി നിര്‍മ്മാതാക്കളും വിതരണക്കാരും രംഗത്തെത്തിയിരുന്നു. മിസ്റ്റര്‍ ഫ്രോഡ് മെയ് എട്ടിന് റിലീസ് ചെയ്തില്ലെങ്കില്‍ മലയാളത്തില്‍ പിന്നെ റിലീസ്
ഉണ്ടാകില്ലെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ആഴ്ച്ചയാണ് മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശിപ്പിക്കില്ലെന്ന് തിയറ്ററുടമകള്‍ തീരുമാനിച്ചത്. തിയറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു വിലക്ക്.