ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 8 ജൂലൈ 2014 (13:00 IST)
റയില്‍വേയുടെ പ്രവര്‍ത്തനത്തില്‍ തിരുത്തലുകള്‍ അനിവാര്യമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വ്യാപകമാക്കും. ഭാവിയില്‍ പദ്ധതികള്‍ക്ക് വിദേശ നിക്ഷേപത്തിനായി കാബിനെറ്റിന്റെ അനുമതി തേടും. റയില്‍വേ സ്റ്റേഷനുകളുടെ വൃത്തി പരിശോധിക്കാന്‍ സിസി ടിവി സംവിധാനം ഏര്‍പ്പെടുത്തും.
2013 -ല്‍ ഓരോ യാത്രക്കാരനില്‍ നിന്നും 23 പൈസയുടെ നഷ്ടമാണ് റയില്‍വെയ്ക്കുണ്ടായിരുന്നത്. റയില്‍ യാത്രാനിരക്ക് വര്‍ധന അനിവാര്യമായിരുന്നു. നിരക്ക് വര്‍ധനകൊണ്ട് 8000 കോടിയുടെ അധികവരുമാനമുണ്ടായി
ഇന്ത്യന്‍ റയില്‍വെയെ ലോകത്തിലെ ഏറ്റവും വലിയ ചരക്കുനീക്ക മാര്‍ഗമാക്കി മാറ്റും ദിവസേന ഓസ്ട്രേലിയയുടെ ജനസംഖ്യയേക്കാള്‍ ജനങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ സഞ്ചരിക്കുന്നുണ്ട്. പുതിയ ട്രെയിനുകള്‍ക്കുള്ള നിരവധി നിവേദനങ്ങള്‍ കിട്ടി. സുരക്ഷയുടെയും കാര്യക്ഷമതയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.
12 മണിക്ക് തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ചോദ്യോത്തര വേള നീണ്ടുപോയതിനാല്‍ അല്‍പ്പം താമസിച്ചാണ് ബജറ്റ് അവതരണം തുടങ്ങിയത്.