ന്യൂഡല്‍ഹി|
vishnu|
Last Modified ചൊവ്വ, 8 ജൂലൈ 2014 (12:54 IST)
പാളത്തിലുണ്ടാകുന്ന വിള്ളലുകള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും അള്‍ട്രാ സോണിക് സംവിധാനം നടപ്പിലാക്കുമെന്ന് റയില്‍ മന്ത്രി സദാന്ദ ഗൌഡ. പൈലറ്റ് പദ്ധതി ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്നും അദ്ദേഹം ബജറ്റ് പ്രംഗത്തില്‍ പറയുന്നു.
കൂടാതെ റയില്‍വേയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 70,000 പുതിയ ആര്‍പിഎഫ് ഉദ്യോഗസ്ഥരെ നിയമിക്കും. വനിതാ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി വനിതകള്‍ക്കായുള്ള കോച്ചുകളിലേക്ക് 4,000 വനിതാ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍മാരെ നിയമിക്കുമെന്നും മന്ത്രി പറയുന്നു.