ന്യൂഡല്‍ഹി|
vishnu|
Last Modified ചൊവ്വ, 8 ജൂലൈ 2014 (12:47 IST)
റെയില്‍വേ സ്റ്റേഷനുകളിലെത്തുന്ന വികലാംഗര്‍ക്കായി പ്രധാന സ്റ്റേഷനുകളില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ വിന്യസിക്കുമെന്ന് സദാനന്ദ ഗൌഡ. റെയില്‍വേയില്‍ യാത്രക്കൂലി നിശ്ചയിക്കുന്നതിനു പുതിയ താരിഫ് പോളിസി നടപ്പാക്കുമെന്നു ബജറ്റ് പ്രഖ്യാപനം.
റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനു സ്വകാര്യ - പൊതുമേഖലാ പങ്കാളിത്തം(പിപിപി) തേടുമെന്ന് ബജറ്റ് പ്രഖ്യാപനം. ഫൂട് ഓവര്‍ ബ്രിഡ്ജ്, പ്ലാറ്റ്ഫോം നവീകരണം, ജലവിതരണം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ വിപുലീകരണത്തിനാകും ഇത്.
റെയില്‍വേ സ്റ്റേഷനുകളുടെ ശുചീകരണത്തിനു പുറംജോലി കരാര്‍ നല്‍കും. 50 സ്റ്റേഷനുകളില്‍ ഇതു നടപ്പാക്കും. ശുചീകരണത്തിനുള്ള വിഹിതം 40 ശതമാനം വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്.