ന്യൂഡല്‍ഹി|
vishnu|
Last Updated:
ചൊവ്വ, 8 ജൂലൈ 2014 (12:49 IST)
ഇന്ത്യന്‍ റെയില്‍വേയുടെ വികസനത്തിനായി വിദേശ നിക്ഷേപം ലക്ഷ്യം. പൊതു സ്വാകാര്യ പങ്കാളിത്തത്തോടെ അതിവേഗ ട്രെയിന്‍ എന്നതാണ് പുതിയ സര്‍ക്കാരിന്റെ ലക്ഷ്യം. റെയില്‍വേയുടെ വികസനത്തനായി വിദേശ നിക്ഷേപം അടക്കമുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്നു. ഓപ്പറേഷന്‍ ഒഴികെയുള്ള മേഖലകളിലാകും വിദേശ നിക്ഷേപത്തിനു സാധ്യത തേടുന്നത്. ഇതിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടും
യാത്രക്കൂലി ഇനത്തില്‍ റെയില്‍വേയ്ക്കു പ്രതീക്ഷിച്ചതിനേക്കാള്‍ 968 കോടി രൂപയുടെ കുറവുണ്ടായി. നിരക്കു വര്‍ധന ബുദ്ധിമുട്ടുണ്ടാക്കുന്നെങ്കിലും ഒഴിവാക്കാനാവാത്ത സാഹചര്യമായിരുന്നു. ഇത് റെയില്‍വേയ്ക്ക് 8000 കോടി രൂപ അധികമായി നല്‍കുന്നു.
റെയില്‍വേക്ക് വിവിധ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ അഞ്ച് ലക്ഷം കോടി രൂപ ആവശ്യം വരുമെന്നും . പദ്ധതികല്‍ പ്രഖ്യാപിക്കലല്ല പൂര്‍ത്തിയാക്കല്‍ ലക്ഷ്യമെന്നും സദാന്ന്ദ ഗൌഡ പറഞ്ഞു. റെയില്‍വേയില്‍ യാത്രക്കൂലി നിശ്ചയിക്കുന്നതിനു പുതിയ താരിഫ് പോളിസി നടപ്പാക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്