റെയില്‍വേയ്ക്കു ചെലവേറുന്നു!

ന്യൂഡല്‍ഹി| vishnu| Last Modified ചൊവ്വ, 8 ജൂലൈ 2014 (12:24 IST)
റെയില്‍വേയ്ക്കു വരുമാനമായി ലഭിക്കുന്ന ഓരോ രൂപയിലും 94 രൂപ ചെലവഴിക്കേണ്ടി വരുന്നതായി റെയില്‍വെ മന്ത്രി സദാനന്ദഗൗഡ. റെയില്‍വെ ഇന്ത്യയുടെ ആത്മാവെന്ന് വിശേഷിപ്പിച്ച മന്ത്രി ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ ചരക്കു കൈമാറ്റ സംവിധാനമാക്കുമെന്ന് റയില്‍‌വേ മന്ത്രി സദാനന്ദ ഗൌഡ.

തെരഞ്ഞെടുപ്പു വാഗ്ദാനമായ ഹൈ സ്പീഡ് റെയില്‍ നെറ്റ്‌വര്‍ക്കിനു നടപടി ആരംഭിക്കുമെന്നും റെയില്‍വേയില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കു പരമ പ്രധാനം നല്‍കും. ആധുനിക സൗകര്യങ്ങളടക്കം യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പ്രതിജ്ഞാബദ്ധമാനെന്നും അദ്ദേഹം പറഞ്ഞു.

30 വര്‍ഷം പഴക്കമുള്ള നാലു പദ്ധതികള്‍ ഇപ്പോഴും റെയില്‍വേയിലുണ്ട്. പദ്ധതികള്‍ അനന്തമായി വൈകുന്നതു പ്രശ്നമാകുന്നു. നിരക്കു വര്‍ധന ബുദ്ധിമുട്ടുണ്ടാക്കുന്നെങ്കിലും ഒഴിവാക്കാനാവാത്ത സാഹചര്യമായിരുന്നു. ഇത് റെയില്‍വേയ്ക്ക് 8000 കോടി രൂപ അധികമായി നല്‍കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :