ന്യൂഡല്‍ഹി|
Last Updated:
ചൊവ്വ, 8 ജൂലൈ 2014 (12:27 IST)
ലോകത്തെ ഒന്നാമത്തെ റയില്‍വെ സര്‍വീസാക്കി ഇന്ത്യന്‍ റയില്‍വെയെ മാറ്റുമെന്ന് റയില്‍വെ മന്ത്രി സദാനന്ദ ഗൌഡ. സുരക്ഷയുടെയും കാര്യക്ഷമതയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി അറിയിച്ചു. നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ ആദ്യ റയില്‍വെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരക്കുനീക്കത്തില്‍ ഇന്ത്യന്‍ റയില്‍വെയെ ഒന്നാമതെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഏറെ നിര്‍ണായകമാണ് റയില്‍വെ. വരുമാനത്തിന്‍റെ 94 ശതമാനവും ചെലവാണ്. മിച്ചം കിട്ടുന്നത് ആറുശതമാനം തുകയാണ്. ഇത് വികസനത്തിന് മതിയാകില്ല - മന്ത്രി വ്യക്തമാക്കി.
ദിവസവും 230 ലക്ഷം ആളുകള്‍ ട്രെയിന്‍ സര്‍വീസിനെ ആശ്രയിക്കുന്നു എന്നും സദാനന്ദ ഗൌഡ വ്യക്തമാക്കി.