1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Raid Kanpur News

റെയ്ഡ്; വീട്ടില്‍ നിന്ന് കണ്ടെത്തിയത് 150 കോടി രൂപ

Raid
റെയ്ഡ് നടത്തിയപ്പോള്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയത് 150 കോടി രൂപ. കാണ്‍പൂരിലെ പാന്‍ മസാല വ്യാപാരിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 150 കോടി രൂപ കണ്ടെത്തിയത്. ആധായ നികുതി വകുപ്പും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പാന്‍ മസാല വ്യാപാരിയായ പിയൂഷ് ജെയിനിന്റെ വീട്ടിലായിരുന്നു റെയ്ഡ്. 6 വലിയ അലമാരികള്‍ നിറയെ നോട്ടുകെട്ടുകളായിരുന്നു. സ്ഥലത്തെ പരിശോധനകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 40 ഓളം കമ്പനികള്‍ ഉള്ള ആളാണ് പിയൂഷ് ജെയ്ന്‍.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് ഒറ്റദിവസം അറസ്റ്റിലായത് 220 പിടികിട്ടാപുള്ളികള്‍!