എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 24 ഡിസംബര്‍ 2021 (18:24 IST)
തിരുവനന്തപുരം: സാമൂഹിക നവ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവങ്ങളിൽ സംസ്ഥാനത്ത് ഒട്ടാകെ മുപ്പതു കേസുകൾ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ അറസ്റ്റും രേഖപ്പെടുത്തി.
സംസ്ഥാന പോലീസ് ഡി.ജി.പി അനിൽ കാന്ത് അറിയിച്ചതാണിക്കാര്യം. അഞ്ചു ദിവസത്തെ കണക്കാണിത്.
സാമൂഹിക വിദ്വേഷം വളർത്തുന്ന തരത്തിൽ ഇത്തരം പ്രചാരണം നടത്തിയതിനാണ് ഈ നടപടികൾ എടുത്തത്. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഒരാളെ അറസ്റ്റ് ചെയ്തത്. ഇത്തരം കേസുകളിൽ കൂടുതലും എറണാകുളം ജില്ലയിലെ റൂറലിലാണ് രജിസ്റ്റർ ചെയ്തത് - 13 എണ്ണം.
തിരുവനന്തപുരം റൂറലിൽ ഒരെണ്ണവും കൊല്ലം സിറ്റിയിൽ ഒരെണ്ണവും ആലപ്പുഴയിൽ രണ്ടെണ്ണവും കോട്ടറായത്ത് ഒരെണ്ണവും തൃശൂർ റൂറലിൽ ഒരെണ്ണവും പാലക്കാട്ട് നാലെണ്ണവും മലപ്പുറത്ത് മൂന്നെണ്ണവും കോഴിക്കോട് റൂറലിൽ രണ്ടെണ്ണവും കാസർകോട്ട് രണ്ടെണ്ണവും ആണ് കേസുകൾ ഈ രീതിയിൽ രജിസ്റ്റർ ചെയ്തത്.